Tuesday, June 22, 2021
Home News Kerala കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്കു കോവിഡ്; 64 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്കു കോവിഡ്; 64 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

തിരുവനന്തപുരം: കേരളത്തില്‍ 41,971 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇതുവരെ ആകെ 1,69,09,361 സാംപിളുകള്‍ പരിശോധിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്നആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5746 ആയി. ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവര്‍
എറണാകുളം 5492
തിരുവനന്തപുരം 4560
മലപ്പുറം 4558
തൃശൂര്‍ 4230
കോഴിക്കോട് 3981
പാലക്കാട് 3216
കണ്ണൂര്‍ 3090
കൊല്ലം 2838
ആലപ്പുഴ 2433
കോട്ടയം 2395
കാസര്‍കോട് 1749
വയനാട് 1196
പത്തനംതിട്ട 1180
ഇടുക്കി 1053

നെഗറ്റീവായവര്‍
തിരുവനന്തപുരം 2403
കൊല്ലം 1412
പത്തനംതിട്ട 478
ആലപ്പുഴ 772
കോട്ടയം 1404
ഇടുക്കി 316
എറണാകുളം 4052
തൃശൂര്‍ 1686
പാലക്കാട് 3487
മലപ്പുറം 3388
കോഴിക്കോട് 4991
വയനാട് 591
കണ്ണൂര്‍ 1856
കാസര്‍കോട് 620

രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍കോട് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍കോട് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം. ഇതോടെ 4,17,101പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.
ALSO WATCH

 

Most Popular