Sunday, July 25, 2021
Home News Kerala കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ്; 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ്; 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: ഇന്നു കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്.

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

തിരുവനന്തപുരത്ത് വലിയരീതിയില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 12 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവ് ആയി മാറുന്നു എന്നതാണ് രാജ്യത്തിന്റെ പൊതു സ്ഥിതി. കേരളത്തില്‍ ഇത് 36ല്‍ ഒന്ന് എന്ന കണക്കിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവ് ആകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular