Wednesday, September 22, 2021
Home News Kerala കേരളത്തില്‍ ഇനി ലോക്ക്ഡൗണ്‍ ഞായറാഴ്ച്ച മാത്രം; ഇളവുകള്‍ നാളെ പ്രഖ്യാപിക്കും

കേരളത്തില്‍ ഇനി ലോക്ക്ഡൗണ്‍ ഞായറാഴ്ച്ച മാത്രം; ഇളവുകള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ തുടരും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിനുപകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന് കണക്കാക്കിയായിരിക്കും നിയന്ത്രണം.

അതേസമയം ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും, മൂന്നാം ഓണത്തിനും (ആഗസ്ത് 22) ലോക്ഡൗണ്‍ ഉണ്ടാവില്ല.

വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്ത് കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചേക്കും. രോഗവ്യാപനം ഏറിയ മേഖലകളില്‍ ഒഴികെ കടകള്‍ തുറക്കുന്നതിന് കൂടുതല്‍ ഇളവുകളും നല്‍കിയേക്കും.
ALSO WATCH

 

Most Popular