Thursday, August 5, 2021
Home News Kerala കോവിഡ് മരണസംഖ്യ ഉയരും; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും- വരാനിരിക്കുന്നത് കടുത്ത ദിനങ്ങളെന്ന് ആരോഗ്യ മന്ത്രി

കോവിഡ് മരണസംഖ്യ ഉയരും; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും- വരാനിരിക്കുന്നത് കടുത്ത ദിനങ്ങളെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് മരണസംഖ്യ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. വരാനിരിക്കുന്നത് കടുത്ത ഘട്ടമാണ്. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുതെന്നും ശ്രദ്ധാലുക്കള്‍ ആകണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരുമെന്നും കോളനികളില്‍ രോഗം പടരാതെ നോക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മന്ത്രിയുടെ വാക്കുകള്‍.

ഇതിനിടെ, പത്തനംതിട്ടയിലും കാസര്‍കോടുമായി ഇന്ന് മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചത്. അടൂര്‍ സ്വദേശി രഞ്ജിത് ലാല്‍, പന്തളം സ്വദേശി റെജീന എന്നിവരാണ് പത്തനംതിട്ട ജില്ലയില്‍ മരിച്ചത്. റെജീന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രഞ്ജിത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. നായന്മാര്‍മൂല സ്വദേശിനി മറിയുമ്മയാണ് കാസര്‍കോട് മരിച്ചത്. 68 വയസായിരുന്നു.

Most Popular