ദോഹ: വിദേശങ്ങളില്‍ നിന്ന് വരുന്നവര്ക്ക്് വന്ദേഭാരത് വിമാനത്തിലായാലും ചാര്‍ട്ടര്‍ വിമാനത്തിലായാലും കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ഖത്തറിലെ അംബാസഡര്‍ പ്രതികരിച്ചിട്ടുണ്ട്. ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്ക്കും ഇഹ്തിറാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാണ്. അതിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ കോവിഡ് നെഗറ്റീവ് ആയിരിക്കും. ഈ ഗ്രാന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമേ എയര്‍പോര്‍ട്ട ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ പ്രവേശനമുള്ളുവെന്നാണ് അംബാഡര്‍ അറിയിച്ചത്. അതുകൊണ്ട് തന്നെ ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് ഈ നിബന്ധന മതിയാവും. മറ്റു പരിശോധന ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് ആവശ്യമില്ലെന്നാണ് മനസ്സിലാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎഇ എയര്‍പോര്‍ട്ടുകളില്‍ റാപിഡ് ടെസ്റ്റ് നടത്തുന്നത് ഫലപ്രമദമാണ്. മറ്റു രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ബന്ധപ്പെട്ട വിമാന കമ്പനികള്‍ അതത് രാജ്യത്തെ ആരോഗ്യ അധികൃതരുമായി ചേര്‍ന്ന് ടെസ്റ്റിന് സൗകര്യമുണ്ടാക്കണം. അങ്ങിനെ വന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. സ്പൈസ് ജെറ്റിന് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മുഴുവന്‍ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റു വിമാന കമ്പനികള്‍ക്കും ഇത ചെയ്യാവുന്നതേ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ക്ക് സൗജന്യ ടെസ്റ്റ് നടത്താനുള്ള സൗകര്യം കേന്ദ്രം ഒരുക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു.
കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതെന്ന് മെയ് 5ന് കേന്ദ്രത്തിന് നല്കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രരം നടപടി സ്വീകരിച്ചപ്പോള്‍ അങ്ങിനെ വരുന്നവര്‍ക്കും കോവിഡ് ടെസ്്റ് നടത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ മാസം ആദ്യം 300 സ്പൈസ് ജെറ്റ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നവരെയാണ് കൊണ്ടുവരികയെന്ന് സ്പൈസ് ജെറ്റ് സമ്മതിച്ചിരുന്നു.
ചില സംഘടനകള്‍ ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനം അതും നല്കി. അവരോടും സ്പൈസ് ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാറ്റിനും ഒരേ മാദണ്ഡമാക്കണം. 20ല്‍ കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ടെസ്റ്റിങ് നടത്തിയാണ് വന്നത്. ജൂണ്‍ 20ന് ശേഷം ഓരോ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാവുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സ്പൈസ് ജെറ്റ് സിഎംഡിയോട് സംസാരിച്ചപ്പോള്‍ അറിയിച്ചതാണ്.
യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പ്രയാസം നേരിടുന്നതായി പല സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിസിആര്‍ ടെസ്റ്റിന് പ്രയാസമുണ്ടെങ്കില്‍ പെട്ടെന്ന് ഫലം ലഭിക്കുന്ന ആന്റി ബോഡി ടെസ്റ്റ് നടത്താവുന്നതാണ്. കുറഞ്ഞ ചെലവുള്ള ട്രൂനാറ്റ് ടെസ്റ്റും നടത്താവുന്നതാണ്. യാത്രക്കാര്‍ക്ക് ഏറ്റവും ഉചതമായ ടെസ്റ്റാണിത്. പരമാവധി 1000 രൂപയ്ക്ക് നടത്താവുന്ന ടെസ്റ്റിന് ചിലയിടങ്ങളില്‍ വലിയ തുക ഈടാക്കുന്നതായി റിപോര്‍ട്ടുണ്ട്.
സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലാണ് ആവശ്യമുന്നയിക്കുന്നത്. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ പാടില്ലെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് എംബസികള്‍ വഴി കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. സൗകര്യമില്ലാത്ത രാജ്യങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണം. അങ്ങിനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാനാവും. നേരത്തേ ഇറ്റലിയില്‍ കുടുങ്ങിയവരെ തിരിച്ചുകൊണ്ടുവരേണ്ട ഘട്ടത്തില്‍ നമ്മുടെ രാജ്യം അത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.