Friday, September 17, 2021
Home News Kerala സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കോവിഡ് വാക്‌സിന്‍ റിഹേഴ്‌സല്‍; വിതരണം ബുധനാഴ്ച്ച

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കോവിഡ് വാക്‌സിന്‍ റിഹേഴ്‌സല്‍; വിതരണം ബുധനാഴ്ച്ച

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റണ്‍ (വാക്‌സിന്‍ റിഹേഴ്‌സല്‍) ഇന്നു രാവിലെ 9 മുതല്‍ 11 വരെ 4 ജില്ലകളിലെ 6 ആശുപത്രികളില്‍ നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.

കോവിഡിനെതിരെ ഇന്ത്യയില്‍ ആദ്യ വാക്‌സിന് അംഗീകാരം നല്‍കാന്‍ വിദഗ്ധ സമിതി ഇന്നലെ ശുപാര്‍ശ നല്‍കിയിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കോവിഷീല്‍ഡ്’ വാക്‌സീന്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുത്തിവയ്പു തുടങ്ങും. ഇന്നു നടക്കുന്ന വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ (ഡ്രൈ റണ്‍) പൂര്‍ണവിജയമായാല്‍ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന. 5 കോടിയോളം ഡോസ് വാക്‌സിന്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സീനായ കോവാക്‌സീന്റെ അപേക്ഷയും ഇന്നലെ വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നല്‍കിയില്ല.

കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രിപേരൂര്‍ക്കട, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

കേരളത്തില്‍ ആദ്യഘട്ടം 3.13. ലക്ഷം പേര്‍

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണു വാക്‌സീന്‍ നല്‍കുക. കേരളത്തില്‍ ഈ വിഭാഗത്തില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 3.13 ലക്ഷം പേര്‍.

നിരക്ക് കുറച്ചു; ആര്‍ടിപിസിആര്‍ 1500 രൂപ

സംസ്ഥാനത്തു കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കു കുറച്ചു. ആര്‍ടിപിസിആര്‍ (ഓപ്പണ്‍)1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂ നാറ്റ്1500 രൂപ, ആര്‍ടി-ലാംപ് 1150 രൂപ, ആന്റിജന്‍ പരിശോധന300 രൂപ എന്നിങ്ങനെയാണു പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിങ് നിരക്കുകളും പരിശോധനയുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണിത്. കൂടുതല്‍ ഈടാക്കരുതെന്നു മന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചു.

Most Popular