Sunday, December 4, 2022
HomeNewsKeralaകേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്; കൂടുതല്‍ രോഗികള്‍ തലസ്ഥാനത്ത്

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്; കൂടുതല്‍ രോഗികള്‍ തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തില്‍(kerala) ഇന്ന് 7163 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,762 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,197 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 8565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 614 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ 974
തിരുവനന്തപുരം 808
കോട്ടയം 762
കോഴിക്കോട് 722
എറണാകുളം 709
കൊല്ലം 707
പാലക്കാട് 441
കണ്ണൂര്‍ 427
പത്തനംതിട്ട 392
മലപ്പുറം 336
ആലപ്പുഴ 318
ഇടുക്കി 274
വയനാട് 166
കാസര്‍കോട് 127

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 598
കൊല്ലം 1047
പത്തനംതിട്ട 283
ആലപ്പുഴ 303
കോട്ടയം 113
ഇടുക്കി 92
എറണാകുളം 1298
തൃശൂര്‍ 963
പാലക്കാട് 250
മലപ്പുറം 362
കോഴിക്കോട് 720
വയനാട് 239
കണ്ണൂര്‍ 525
കാസര്‍കോട് 167

നിലവില്‍ 74,456 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേര്‍ രോഗമുക്തി നേടി. ഇതോടെ 74,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,24,745 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Most Popular