Saturday, October 23, 2021
HomeNewsKeralaകേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം; ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ ഡിഎംകെയും

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം; ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ ഡിഎംകെയും

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ബംഗാളില്‍ മമത ബാനര്‍ജിയും കേരളത്തില്‍ ഇടതുമുന്നണിയും അധികാരത്തില്‍ തുടരുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്.

ബംഗാളില്‍ 149 മുതല്‍ 294 മുതല്‍ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. 116 സീറ്റുമായി ബി.ജെ.പി മുഖ്യപ്രതിപക്ഷമാകുമെന്നാണ് പ്രവചനം. സിഎന്‍എക്‌സ് മാത്രമാണ് ഇവിടെ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നത്. തൃണമൂലിന് 158 സീറ്റാണ് സി-വോട്ടര്‍ പ്രവചിക്കുന്നത്.

അതേസമയം, തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണി സീറ്റുകള്‍ തൂത്തുവാരുമെന്നും പ്രവചിക്കുന്നു. കേരളത്തില്‍ എണ്‍പതിനോട് അടുത്ത് സീറ്റുകള്‍ നേടി ഇടതുമുന്നണി ജയിക്കുമെന്നാണ് പ്രവചനം. ആക്‌സിസ്-മൈഇന്ത്യ പ്രവചനപ്രകാരം എല്‍ഡിഎഫ് 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടും.

അസമില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്. കൂടുതല്‍ ചാനലുകളുടെ പ്രവചനങ്ങള്‍ ഉടന്‍ പുറത്തുവരും.
Kerala, west bengal, tamilnadu, assam exit poll results 2021 predictions
ALSO WATCH

Most Popular