Tuesday, June 28, 2022
HomeNewsKeralaഇന്ത്യ കൊറോണയുടെ പിടിയില്‍ അമരുമ്പോള്‍ രണ്ടാംഘട്ടവും നിയന്ത്രണത്തിലാക്കി കേരളം

ഇന്ത്യ കൊറോണയുടെ പിടിയില്‍ അമരുമ്പോള്‍ രണ്ടാംഘട്ടവും നിയന്ത്രണത്തിലാക്കി കേരളം

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും കൊറോണയുടെ രണ്ടാംവരവും നിയന്ത്രണത്തിലാക്കി കേരളം. 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 85 പേര്‍ ഇതുവരെ രോഗവിമുക്തരായി. പോത്തന്‍കോട് ഉള്‍പ്പെടെ സമൂഹവ്യാപന ഭീഷണി നേരിട്ട പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

മറ്റ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ ഭീതിപ്പെടുത്തുന്ന കണക്ക് പുറത്തുവരുമ്പോഴാണ് കേരളത്തിന് ആശ്വാസമാകുന്ന റിപ്പോര്‍ട്ടുകള്‍. രോഗികളുടെ എണ്ണത്തില്‍ കുറവും രോഗവിമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വസകരമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറവാണെന്നതും കേരളത്തിന്റെ നേട്ടമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് പുതിയ കേസുകളില്ല. ഇന്നലെ 14 പേരാണ് രോഗവിമുക്തരായത്. രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേര്‍ക്ക് മാത്രം.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗികള്‍ രോഗവിമുക്തരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 1,75,000 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സംസ്ഥാനത്ത് 1,40,000പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Most Popular