Thursday, June 30, 2022
HomeNewsKeralaകരിപ്പൂരിന് പകരം പുതിയ വിമാനത്താവളം; കേന്ദ്രനിര്‍ദേശം കേരളം തള്ളി; സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതി

കരിപ്പൂരിന് പകരം പുതിയ വിമാനത്താവളം; കേന്ദ്രനിര്‍ദേശം കേരളം തള്ളി; സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്(Karipur airport) പകരം മറ്റൊരു വിമാനത്താവളമുണ്ടാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കേരളം തള്ളി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മന്ത്രിമാര്‍ തള്ളിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുന്ന തരത്തില്‍ റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍ ഭൂമി വേണ്ടി വരും. വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനായി ആകെ 248.75 ഏക്കര്‍ ഭൂമി കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.

വിമാനത്താവളത്തിലെ കുഴപ്പം കൊണ്ടല്ല അപകടമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും യോഗം ആവശ്യപെട്ടു.
ALSO WATCH

 

Most Popular