Sunday, August 1, 2021
Home News Kerala അഞ്ചു ലക്ഷം രൂപയില്‍ താഴെ മുതല്‍മുടക്കുള്ള സംരഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട; ചെറുകിട സംരഭങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ...

അഞ്ചു ലക്ഷം രൂപയില്‍ താഴെ മുതല്‍മുടക്കുള്ള സംരഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട; ചെറുകിട സംരഭങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രോല്‍സാഹനം

കൊല്ലം: ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപയില്‍ താഴെ മുതല്‍മുടക്കുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമില്ല. അഞ്ച് എച്ച്പിയില്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരമുള്ളതുമായ സംരംഭങ്ങള്‍ക്കാണ് ഇളവ്.

കുടുംബശ്രീ യൂണിറ്റുകള്‍ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് തീരുമാനം ആശ്വാസമാകും.

ചിപ്സ്-പലഹാര നിര്‍മാണ യൂനിറ്റുകള്‍, ചെറുകിട വെല്‍ഡിങ് വര്‍ക്ക് ഷോപ്പുകള്‍, റെഡിമെയ്ഡ് യൂനിറ്റുകള്‍ എന്നിവ തുടങ്ങുന്നവര്‍ക്ക് ഇനി ലൈസന്‍സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ടി വരില്ല. പുതിയ തീരുമാനം വന്നതോടെ വീടുകളോടു ചേര്‍ന്നും ടെറസുകളിലും മറ്റുമായി ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് വ്യവസായവകുപ്പിന്റെ കണക്കുകൂട്ടല്‍.

Most Popular