പ്രവാസികളുടെ മടങ്ങിവരവിനുള്ള ടിക്കറ്റ് ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം; നോര്‍ക്ക് വെബ്‌സൈറ്റില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു

returning expats ticket charge

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങനാഗ്രഹിക്കുന്ന പ്രവാസികളുടെ വിമാനടിക്കറ്റ് ചെലവ് വഹിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. പ്രവാസികളില്‍ ചെറിയവരുമാനമുള്ളവരെയും ജോലി നഷ്ടപ്പെട്ടവരെയുമടക്കം തിരികെയെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ജയില്‍ ശിക്ഷ കഴിഞ്ഞവര്‍, പാര്‍ട്ട് ടൈം ജോലിയില്ലാത്തതിനാല്‍ വരുമാനം നിലച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രയാസത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചത്.

തിരിച്ചെത്തിക്കുമ്പോള്‍ ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് പോയവര്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമപരിഗണന നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരുന്നതിനായി ഏര്‍പ്പെടുത്തിയ നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ഇതിനകം 2,02000 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

Kerala has asked the Center to bear the cost of the return flight for those who want to return home because of the corona crisis.