നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ്; നിരക്ക് വര്‍ധനയില്ല

KSRTC inter district bus service

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിക്കും. ബസ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനത്ത് ഘട്ടംഘട്ടമായാണ് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ് ആരംഭിച്ചു. രണ്ടാം ഘട്ടമാാണ് നാളെ മുതല്‍ അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കുന്നത്. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ 5 മുതല്‍ രാത്രി 9 വരെയാവും ബസ് സര്‍വീസ്. ബസ് ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസര്‍ കരുതണം. കോവിഡ് തീവ്രവാധിത മേഖലകളില്‍ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിന്ന് ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ല.

Kerala inter district bus service to start from tomorrow