Monday, June 14, 2021
Home News Kerala തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; ശോഭാ സുരേന്ദ്രന്റെ പരാതി കേള്‍ക്കണമായിരുന്നുവെന്ന് രാജഗോപാല്‍

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; ശോഭാ സുരേന്ദ്രന്റെ പരാതി കേള്‍ക്കണമായിരുന്നുവെന്ന് രാജഗോപാല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയിലും അതൃപ്തി പുകയുന്നു. പ്രചാരണ വേദിയില്‍ കണ്ട ആവേശം ഫലത്തില്‍ പ്രതിപഫലിക്കാത്തതാണ് പൊട്ടിത്തെറിയിലേക്കും പരസ്യ വിമര്‍ശനത്തിലേക്കും നയിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ലെന്ന് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നുവെന്നും അദ്ദേഹം ഒരു മലയാളം ചാനലിനോട് പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാനുറപ്പിച്ച് ഇറങ്ങിയ ബിജെപിക്ക് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇടതു മുന്നണി കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് നേടുന്ന സാഹചര്യവും ഉണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നാണ് ഒ രാജഗോപാലിന്റെ വിലയിരുത്തല്‍. ആറ്റുകാലില്‍ അടക്കം ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

19നു ചേരുന്ന കോര്‍ കമ്മിറ്റി ഫലം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെയാണ് ബിജെപിക്ക് അകത്തും അസ്വാരസ്യങ്ങള്‍ പുറത്തേക്ക് വരുന്നത്. ശോഭ സുരേന്ദ്രനെ പിന്തുണക്കുന്ന നേതാക്കളുടെ കൂട്ടത്തിലാണ് ഒ രാജഗോപാലും. ശോഭാ സുരേന്ദ്രനും പിഎന്‍ വേലായുധനും കെപി ശ്രീശനും അടക്കമുള്ളവര്‍ ഉന്നയിച്ച പരസ്യ വിമര്‍ശനം അതേ പടി നിലനില്‍ക്കെ, തിരഞ്ഞെടുപ്പ ഫലത്തിലെ തിരിച്ചടി ചൂണ്ടിക്കാട്ടി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്താനും സാധ്യതയുണ്ട്.

Most Popular