Tuesday, June 15, 2021
Home News Kerala രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 98,57,208 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. രാവിലെമുതല്‍ പോളിങ് ബൂത്തിനുമുമ്പില്‍ നീണ്ട ക്യൂവാണുള്ളത്. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും. ഇതില്‍ 57,895 പേര്‍ കന്നി വോട്ടര്‍മാരാണ്. 12,643 ബൂത്താണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. തങ്ങള്‍ക്ക് വ്യക്തമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.

അതേസമയം രണ്ടാം ഘട്ട വോട്ടിംഗിനിടെ പലയിടത്തും മെഷീന്‍ തകരാറിലായി വോട്ടിംഗ് തടസപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ മുപ്പത്തിയഞ്ചാം ഡിവിഷനിലെ പോളിംഗ് ബൂത്തില്‍ മെഷീന്‍ തകരാറിലായതിനാല്‍ വോട്ടെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടാമത് എത്തിച്ച മെഷീനും തകരാറിലായതോടെ ക്യൂവില്‍ നിന്ന പലരും തിരികെ പോയി. പോളിംഗ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ ബഹളം വയ്‌ക്കുകയാണ്.

തൃശൂര്‍ പാണഞ്ചേരിയിലെ ഒമ്ബതാം വാര്‍ഡില്‍ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എളംകുളം ഡിവിഷനിലെ ബൂത്തില്‍ മോക് പോളിംഗില്‍ തടസം നേരിട്ടു. നാലാം നമ്ബര്‍ പോളിംഗ് ബൂത്തിലായിരുന്നു പ്രശ്‌നം. യന്ത്രം മാറ്റിവച്ച്‌ പുതിയ യന്ത്രത്തില്‍ മോക്ക് പോളിംഗ് ആരംഭിക്കുകയായിരുന്നു. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ എസ് ബി സ്‌കൂളിലെ വോട്ടിംഗും മെഷീന്‍ തകരാര്‍ മൂലം തടസപ്പെട്ടു.

Most Popular