Friday, August 19, 2022
HomeNewsKeralaസംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ്; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച്ച കട തുറക്കാം

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ്; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച്ച കട തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.

എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ പ്രവര്‍ത്തിക്കാം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.

എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയര്‍ സ്‌റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്‌സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.

നിലവില്‍ എ വിഭാഗത്തില്‍ (ടിപിആര്‍ അഞ്ചില്‍ താഴെ) 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബി കാറ്റഗറിയില്‍ (ടിപിആര്‍ 510വരെ) 392 സ്ഥാപനം. സി വിഭാഗത്തില്‍ (ടിപിആര്‍ 1015വരെ) 362 സ്ഥാപനം. ഡി വിഭാഗത്തില്‍ (ടിപിആര്‍ 15ന് മുകളില്‍) 194 തദ്ദേശ സ്ഥാപനം.

 

Most Popular