കേന്ദ്രത്തിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. കര്‍ഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന് വിരുദ്ധമാണെങ്കില്‍ അതിനെതിരെ നിയമം നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. കേന്ദ്രത്തിന്റെ കോപ്പറേറ്റീവ് നയത്തെ കേരളം ചെറുക്കും. ഇതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏത് നടപടിയും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. ഏകപക്ഷിയമായ നിയമം നടപ്പിലാക്കാന്‍ ഉന്നതഉദ്യോഗസ്ഥരിലേക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.