Tuesday, November 29, 2022
HomeNewsKeralaരാത്രി നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം

രാത്രി നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി രാത്രികാല പരിപാടികള്‍ പൂര്‍ണമായും വിലക്കിയതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെയാണ് വിലക്ക്.

ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.

Most Popular