Saturday, June 19, 2021
Home News Kerala മലപ്പുറം ജില്ലയിലെ കേരള പര്യടനത്തില്‍ നിന്ന് ആലിക്കുട്ടി മുസ്ല്യാര്‍ അവസാന നിമിഷം പിന്മാറി; ലീഗ് സമ്മര്‍ദ്ദമെന്ന്...

മലപ്പുറം ജില്ലയിലെ കേരള പര്യടനത്തില്‍ നിന്ന് ആലിക്കുട്ടി മുസ്ല്യാര്‍ അവസാന നിമിഷം പിന്മാറി; ലീഗ് സമ്മര്‍ദ്ദമെന്ന് സൂചന

മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടിയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അവസാന നിമിഷം പിന്‍മാറി. ലീഗ് സമ്മര്‍ദ്ദത്തെുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നാണ് മന്ത്രി കെ ടി ജലീലിന്റെ വിശദീകരണം. രാവിലെ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത വിരുന്നിന് ക്ഷണമുണ്ടായിരുന്ന സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അവസാനനിമിഷമാണ് എത്തില്ലെന്ന് അറിയിച്ചത്. പാതിവഴിയില്‍ എത്തിയ ശേഷം അദ്ദേഹം തിരിച്ചു പോവുകയായിരുന്നു.

ആലിക്കുട്ടി മുസ്‌ലിയാരെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ്, മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത് നല്ല സൂചനയല്ല നല്‍കൂക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. ലീഗിന്റെ സമ്മര്‍ദ്ദവും പിന്‍മാറ്റത്തിന് കാരണമായെന്നാണ് സൂചന. ഇന്നലെ ഉമര്‍ഫൈസി മുക്കം കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്ത് പിന്തുണയറിയിച്ചതില്‍ ലീഗിനും സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഇന്നത്തെ യോഗത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് പകരം സംഘടനയിലെ പ്രമുഖരല്ലാത്ത ഭാരവാഹികള്‍ പിന്നീട് സംബന്ധിച്ചു.

അതേ സമയം യോഗത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനം സെക്രട്ടറി പരാതിപ്പെട്ടു. സംവരണവിഷയത്തിലും സഭാതര്‍ക്കത്തിലും മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി കിട്ടിയില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വേദനയുണ്ടെന്നും ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യന്‍ താഴയില്‍ പറഞ്ഞു.

Most Popular