Saturday, July 31, 2021
Home News Kerala കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുക 2021 ജനുവരിയില്‍

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുക 2021 ജനുവരിയില്‍

തിരുവനനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ജനുവരിയോടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.

നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11,400 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐടിഐ പുതുതായി ആരംഭിക്കും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Popular