എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

kerala sslc examination

തിരുവനന്തപുരം: 2021-22 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19വരെയാണ്. മാര്‍ച്ച് 21 മുതല്‍ 25വരെയാണ് മോഡല്‍ പരീക്ഷ.

അതേ സമയം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15വരെ. വിഎച്ച്എസ്ി പ്രാക്ടിക്കല്‍ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 15ന് അവസാനിക്കും.

വിശദമായ ടൈം ടോബിളും ഫോക്കസും വിദ്യഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിക്കും. ഈ വിദ്യാഭ്യാസ വര്‍ഷം തന്നെ ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കും.