കെ ടി ജലീലിന്‍റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് വിസിയുടെ റിപ്പോര്‍ട്ട്

കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. എല്ലാ പരിശോധനകളും പൂര്‍ത്താക്കിയാണ് ഡോക്ട്രേറ്റ് നല്‍കിയതെന്ന് വിശദീകരിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. പിഎച്ച്ഡിക്ക് ആധാരമായ പ്രബന്ധം മൗലികമല്ലെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്ാണ് സര്‍വ്വകലാശാല ഇക്കാര്യം പരിശോധിച്ചത്. സംഭവം നിഷ്പക്ഷമായ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഗവര്‍ണറെ വീണ്ടും സമീപിച്ചു.