Thursday, August 5, 2021
Home News Kerala തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. ആനിമല്‍ കീപറായി പ്രവര്‍ത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച 12 . 15 ടെയാണ് സംഭവം. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്ബാല ഹര്‍ഷാദിനെ കടിക്കുകയായിരുന്നു. കൂടു വൃത്തിയാക്കിയിറങ്ങുന്ന സമയം കഴിഞ്ഞിട്ടും ഹർഷാദിനെ കാണാതായപ്പോഴാണ് മറ്റ് ജീവനക്കാർ കൂടിന് സമീപമെത്തിയത്. തുടർന്നാണ് ഇദ്ദേഹത്തെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്ബാലകളാണുള്ളത്. ഇതില്‍ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളില്‍ ഇട്ടിരിക്കുന്നത്.

 

Most Popular