Monday, June 14, 2021
Home News Kerala കെ എം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

കെ എം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എ കെ എം ഷാജിക്ക് ഹൃദയാഘാതം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തരമായി ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് കെ എം ഷാജി ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ആരോപണവിധേയനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച മൂന്നുമുതല്‍ മൂന്നുമണിക്കൂറോളം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് ഓഫിസില്‍വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഷാജിയെ ചോദ്യം ചെയ്തിരുന്നു.
ALSO WATCH

Most Popular