ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനെ അവഗണിച്ചെതിനെതിരെ കെ എം സി സി പ്രമേയം

kmcc-qatar-

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന കേരളത്തില്‍ നിന്നുള്ള 80 ശതമാനം ഹാജി മാര്‍ക്ക് അനുയോജ്യവും ലക്ഷദ്വീപില്‍ നിന്ന് ഹജ്ജ് യാത്രക്ക് പോകുന്നവര്‍ക്ക് വളരെ അടുത്ത് ഉപയോഗിക്കാന്‍ കഴിയുന്നതുമായ കോഴിക്കോട് വിമാനത്താവളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിക്കുന്നത് ഒരു പ്രദേശത്തോട് കാണിക്കുന്ന നീതി നിഷേധവും അവഗണനയും ആണെന്നും അതുകൊണ്ട് അധികാരികള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനഃസ്ഥാപിക്കണമെന്ന് ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അബ്ദു റഊഫ് കൊണ്ടോട്ടി അവതാരകനും, സിദ്ദീഖ് വാഴക്കാട് അനുവാതകനുമായിരുന്നു.

ഈ ആവശ്യം അറിയിച്ച് കേരള മുഖ്യന്ത്രി , കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി എന്നിവര്‍ക്ക് കത്തയക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.മണ്ഡലം പ്രസിഡന്റ് ജലീല്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോയ കൊണ്ടോട്ടി, റഫീഖ് പള്ളിയാളി, അര്‍ഷദ്, ഖമറുദ്ധീന്‍ ,എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ വാഴക്കാട് സ്വാഗതവും സെക്രട്ടറി ഫസല്‍ ചെറുവായൂര്‍ നന്ദിയും പറഞ്ഞു.