Saturday, May 15, 2021
Home News Kerala കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടിന്റെ പരാജയം

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടിന്റെ പരാജയം

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് തിരിച്ചടി. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ മേയര്‍ സ്ഥാനാര്‍ഥിയായ എന്‍.വേണുഗോപാലിനെ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ഥി പരാജയെപ്പടുത്തി. സിറ്റിങ് സീറ്റിലാണ് യു.ഡി.എഫിന്റെ പരാജയം. പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുന്നത് പരിഗണിക്കുമെന്ന് എന്‍.വേണുഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Most Popular