Wednesday, July 6, 2022
HomeNewsKeralaവിസ്മയ കൊല്ലപ്പെട്ടത് തന്നെ?; കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പുറത്തുവരുന്നത് നിർണായക വിവരങ്ങൾ

വിസ്മയ കൊല്ലപ്പെട്ടത് തന്നെ?; കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പുറത്തുവരുന്നത് നിർണായക വിവരങ്ങൾ

കൊ​ല്ലം ശൂ​ര​നാ​ട്ടെ വി​സ്മ​യ മ​രി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് അ​സി​സ്റ്റ​ന്‍​ഡ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ട​ര്‍ ആ​യ കി​ര​ണ്‍ കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. സ്ത്രീ​പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് അറസ്റ്റ് ​രേഖപ്പെടുത്തിയത്.

വി​സ്മ​യയെ അ​മ്ബ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍​കാ​ണ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട വി​സ്മ​യ​യെ ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇതിനിടെ ചോദ്യം ചെയ്യലിൽ കിരൺ പല നിർണായക വിവരങ്ങളും വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു

വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായി. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍ പറയുന്നു . വിസ്മയയെ മുമ്ബ് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം, കിരണ്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

വിസ്മയ മരിക്കുന്നതിന് തലേന്ന് മര്‍ദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പൊലിസിന് മൊഴി നല്‍കി.

തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു.
20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതെന്നും കിരണ്‍ പറയുന്നു.
വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍് പല തവണ വഴക്കുണ്ടായതായി കിരണ്‍ സമ്മതിച്ചു. അതേസമയം വിസ്മയ ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും വിസ്മയയുടെ ശരീരത്തില്‍ ഇല്ല. വിസ്മയെ കെട്ടിതൂങ്ങി നിന്നത് കണ്ടവരുമില്ല. വിസ്മയയുടെ കൈ തണ്ടയില്‍ മുറിവിന്റെ പാടുണ്ട്. കൊന്ന ശേഷം കൈഞരമ്ബ് മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതുകൊലപതാകത്തിലേതാണ് എന്ന് വിസ്മയുടെ കുടുംബം പറയുന്നു .

Most Popular