Saturday, May 15, 2021
Home Ediotrs Pick ഖത്തര്‍ ലോക കപ്പ് നേരിട്ട് പോയി കാണാന്‍ അവസരമൊരുക്കും; യുവാക്കളെ വീഴ്ത്താന്‍ കൊണ്ടോട്ടി സ്ഥാനാര്‍ഥിയുടെ പൂഴിക്കടകന്‍

ഖത്തര്‍ ലോക കപ്പ് നേരിട്ട് പോയി കാണാന്‍ അവസരമൊരുക്കും; യുവാക്കളെ വീഴ്ത്താന്‍ കൊണ്ടോട്ടി സ്ഥാനാര്‍ഥിയുടെ പൂഴിക്കടകന്‍

മലപ്പുറം: ന്യൂജന്‍ വോട്ടര്‍മാരെ എങ്ങിനെ വലയിലാക്കാം എന്നാണ് ഇത്തവണ കേരള നിയസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന മിക്ക സ്ഥാനാര്‍ഥികളുടെയും പ്രധാന ഗവേഷണം. ഇതിനായി ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പ്രധാന സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പലവിധ തന്ത്രങ്ങളാണ് ഒരുക്കുന്നത്. ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാടായ മലപ്പുറം ജില്ലയിലെ പല മണ്ഡലങ്ങളിലും കളിയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ മിക്ക സ്ഥാനാര്‍ഥികളുടെയും വാഗ്ദാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതില്‍ ശ്രദ്ധേയമായ ഒന്നാണ് കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജിയുടേത്. അദ്ദേഹത്തിന്റെ മണ്ഡല വികസന രേഖ ഇന്നു പുറത്തിറക്കി. മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളേയും ഉള്‍പ്പെടുത്തി എംഎല്‍എ ട്രോഫി എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുമെന്നാണ് വാഗ്ദാനങ്ങളില്‍ ഒന്ന്. 2022ലെ പ്രഥമ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോക കപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നുള്ളതാണ് വികസന രേഖയിലെ ഹൈലൈറ്റ് വാഗ്ദാനം. ഫുട്‌ബോളിന് താല്‍പര്യമുള്ള മണ്ഡലത്തിലെ പുതുതലമുറ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം ഇതില്‍ വീഴാനാണു സാധ്യത.

കൊണ്ടോട്ടിയെ എയര്‍പോര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാ, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം, ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നുണ്ട്.

Most Popular