കൊച്ചി: എറണാകുളം കോതമംഗലത്ത് സ്റ്റുഡിയോ ഉടമ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍. എല്‍ദോസ് പോളിനെ മഴുകൊണ്ട് അടിച്ചു കൊന്ന പിണ്ടിമന സ്വദേശി എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് അറസ്റ്റിലായത്.
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ഞായറാഴ്ച രാത്രി 10.30ന് പ്രതികളുടെ വീട്ടിലേക്ക് എല്‍ദോസിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് എല്‍ദോ മഴുവിന്റെ പിടികൊണ്ട് എല്‍ദോസിന്റെ തലയ്ക്കടിച്ചു കൊന്നത്.
മരിച്ച എല്‍ദോസ് പോളിനെ ബൈക്ക് സഹിതം കനാല്‍തീരത്ത് തള്ളുകയായിരുന്നു. മൃതദേഹം കനാല്‍തീരത്ത് തള്ളാന്‍ മാതാപിതാക്കളും സഹായിച്ചു. പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തും. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
ALSO WATCH