Monday, July 26, 2021
Home News Kerala കോഴിക്കോട് മെഡിക്കല്‍ കോളജ് യൂനിയന്‍ വൈസ് ചെയര്‍മാനെ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മെഡിക്കല്‍ കോളജ് യൂനിയന്‍ വൈസ് ചെയര്‍മാനെ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എംബിബിഎസ് മുന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലവിലെ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ മട്ടാഞ്ചേരി സ്വദേശി ശരത്(22) ആണ് മരിച്ചത്.

മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ ഹോസ്റ്റലിന് സമീപമാണ് വൈകുന്നേരം മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. മരണകാരണം വ്യക്തമല്ല.

Most Popular