Wednesday, June 23, 2021
Home News Kerala ലോകത്തിലെ ഏറ്റവും വലിയ പേന നിര്‍മിച്ച് വിദ്യാര്‍ഥികള്‍ ഗിന്നസ് ബുക്കില്‍

ലോകത്തിലെ ഏറ്റവും വലിയ പേന നിര്‍മിച്ച് വിദ്യാര്‍ഥികള്‍ ഗിന്നസ് ബുക്കില്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കര്‍ പേന നിര്‍മ്മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റെക്കോഡിട്ടു. താമരശേരി കൂടത്തായിയിലെ ഹില്‍വ്യൂ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. മൂന്ന് മീറ്റര്‍ നീളവും 75 കിലോ തൂക്കവുമുളള ഭീമന്‍ പേനയാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മച്ചത്. പിവിസി, ജിഐ പൈപ്പുകള്‍, മരം, സ്പോഞ്ച് എന്നിവ ഉപയോഗിച്ചാണ് പേന രൂപപ്പെടുത്തിയത്. ഈ ഭീമന്‍ പേന ഖത്തര്‍ ആസ്ഥാനമായ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും താമസിയാതെ ഇടംനേടും.

ഹില്‍വ്യൂ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ റിംന, ആയിഷ റൗഷിന്‍, ഫാത്തിമ മെഹ്ന തുടങ്ങിയ 13 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ് ദിലീഫിന്റെ സഹായത്താല്‍ പേന നിര്‍മ്മിച്ചത്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

Most Popular