Tuesday, August 3, 2021
Home News Kerala കേരളത്തില്‍ കറന്റ് ബില്ലില്‍ ഇളവ്; 30 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം

കേരളത്തില്‍ കറന്റ് ബില്ലില്‍ ഇളവ്; 30 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം

കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി. 1997 സപ്തംബര്‍ 29 മുതല്‍ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ബോധകമാക്കും.

ആയിരം വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗവുമുള്ള ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് ‘കണക്ടഡ് ലോഡ്’ പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി നല്‍കും.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കി. സിനിമ തിയേറ്ററുകള്‍ക്ക് 50 ശതമാനവും ഇളവ് വല്‍കി. വൈദ്യുതി ചാര്‍ജ് അടക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിച്ചിട്ടുണ്ട്.

 

Most Popular