Monday, June 14, 2021
Home News Kerala തവനൂര്‍ ഒടുവില്‍ കെ ടി ജലീലിനൊപ്പം; വിറപ്പിച്ച് ഫിറോസ്

തവനൂര്‍ ഒടുവില്‍ കെ ടി ജലീലിനൊപ്പം; വിറപ്പിച്ച് ഫിറോസ്

മലപ്പുറം: കേരളത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഒടുവില്‍ കരയകറി. തുടര്‍ച്ചയായി പിറകില്‍ പോയ ശേഷം 3066 വോട്ടിനാണ് ജലീലിന്റെ വിജയം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ ഫിറോസ് കുന്നംപറമ്പില്‍ അവസാന റൗണ്ട് വരെ ലീഡ് നിലനിര്‍ത്തിയ ശേഷമാണ് ഒടുവില്‍ കീഴടങ്ങിയത്.

സ്വര്‍ണക്കടത്തും ബന്ധുനിയമനവും ഉള്‍പ്പെടെയുള്ള വിവാദത്തില്‍പ്പെട്ട ജലീലിന്റെ വിജയം ഇടതു ക്യാമ്പിന് വലിയ ആശ്വാസം പകരുന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനം രാജിവച്ച ജലീല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയാവുമായിരുന്നു.
ALSO WATCH

Most Popular