പ്രവാസികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി

financial aid for expatriates

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. മേയ് 5 വരെ നോര്‍ക്ക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

2020 ജനുവരി ഒന്നിനോ അതിന് ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുകയും ലോക്ക് ഡൗണ്‍ കാരണം തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

The time limit for applying for financial aid for expatriates, announced by the state government has been extended. The government said it would apply till May 5 through the NORKA website.