Thursday, December 2, 2021
HomeNewsKeralaഅന്തരിച്ച പി.കെ കുഞ്ഞനന്തന്‍റെ പേര് വോട്ടർപട്ടികയിൽ; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി

അന്തരിച്ച പി.കെ കുഞ്ഞനന്തന്‍റെ പേര് വോട്ടർപട്ടികയിൽ; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി

കൂത്തുപറമ്പ്: അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്‍ എഴുന്നൂറ്റിഅറുപത്തിരണ്ടാം നമ്പര്‍ വോട്ടറായി കൂത്തുപറമ്പിലെ എഴുപത്തിയഞ്ചാം നമ്പര്‍ ബൂത്തിലാണ് പേരുളളത്.

കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപട് കൊടുത്തു. മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്ന് നിയമമുണ്ട്.

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട സിപിഎം നേതാവാണ് പി കെ കുഞ്ഞന്തൻ.

 

Most Popular