പാലായില്‍ ജോസ്.കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫ്​ മുന്നേറ്റം

jose k mani

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് പ്രകടമാവുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. സി.പി.എമ്മിന്റെ രണ്ട് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിലും ജോസ്.കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫ് തന്നെയാണ് മുന്നേറുന്നത്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

അതേസമയം, ആദ്യ ഫലസൂചനകളില്‍ ജോസഫ് വിഭാഗത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.