Saturday, April 17, 2021
Home News Kerala കേരളത്തില്‍ എല്‍ഡിഎഫ് തുടരുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വേ; ബിജെപി ഒരു സീറ്റില്‍ ഒതുങ്ങും

കേരളത്തില്‍ എല്‍ഡിഎഫ് തുടരുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വേ; ബിജെപി ഒരു സീറ്റില്‍ ഒതുങ്ങും

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് ഭരണ തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ-സി വോട്ടര്‍ സര്‍വേയും. 140 സീറ്റുകളില്‍ 82-ഉം എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യുഡിഎഫ് 56 സീറ്റുകളില്‍ വിജയിക്കും. ബിജെപി ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വെ പ്രവചിക്കുന്നു.

എല്‍ഡിഎഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. അതേ സമയം, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ഷെയറുകള്‍ കുറയുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നിഗമനം. എല്‍ഡിഎഫിന് 0.6 ശതമാനം കുറവും യുഎഡിഎഫിന് 1.2 ശതമാനം കുറവും ഉണ്ടാവും. ഇതിന്റെ നേട്ടം ആര്‍ക്ക് ലഭിക്കുമെന്നതും നിര്‍ണായകമാവും.

മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനംപേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. കേരളത്തില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
ALSO WATCH

Most Popular