Saturday, June 19, 2021
Home News Kerala ട്രിപ്പിൾ ലോക്ക് ഡൗൺ; എ.കെ.ജി സെന്ററിൽ നേതാക്കൻമാർ കൂട്ടംകൂടി കേക്കുമുറിച്ച്‌ ആ​​ഘോഷം; സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി കേരളാ...

ട്രിപ്പിൾ ലോക്ക് ഡൗൺ; എ.കെ.ജി സെന്ററിൽ നേതാക്കൻമാർ കൂട്ടംകൂടി കേക്കുമുറിച്ച്‌ ആ​​ഘോഷം; സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി കേരളാ പൊലീസ്

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണും ആഘോഷമാക്കി ഇടത് നേതാക്കൾ. അത്യാവശ്യ ഘട്ടങ്ങളിൽപോലും യാത്രക്കാരെ പോലീസ് അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് എ കെ ജി സെന്ററിൽ നേതാക്കന്മാർ ചേർന്ന് കേക്ക് മുറിച്ച് വിജയാഘോഷം നടത്തിയത്. ലോക്ക്ഡൗൺ ഏ‌ർപ്പെടുത്തി കൊവിഡ് പ്രതിരോധം തീർക്കാൻ ശ്രമിച്ച സർക്കാർ പ്രതിനിധികൾ തന്നെ കൂട്ടംകൂടി ആഘോഷം നടത്തുന്നതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ കേക്ക് മുറിച്ച്‌ ആഹ്ലാദം പങ്കുവെക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്ബോൾ കൂട്ടംകൂടി ആഘോഷിച്ചതിനെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തി.

അതേസമയം കൊവിഡ് പ്രതിരോധ നടപടികളെന്ന പേരിൽ ഇടറോഡുകളടക്കം അടച്ച്‌ പൊലീസുകാ‌ർ സ്ഥലം വിട്ടതോടെ ജനങ്ങൾ എല്ലാത്തരത്തിലും ലോക്കായി. ആശുപത്രി കേസുകളോ എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ വന്നാൽ എങ്ങനെ പുറത്ത് പോകുമെന്ന അങ്കലാപ്പിലാണ് സാധാരണക്കാർ. പൊലീസിനെതിരെ ശബ്ദമുയർത്തിയാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം ദുരുപയോ​​ഗം ചെയ്‌തോ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽലോ കേസെടുത്താലോ എന്ന ഭയപ്പാടും ഇവർക്കുണ്ട്. അടച്ച പല വഴികളിലും പൊലീസുകാരുടെ സാന്നിദ്ധ്യം ഇല്ലാത്തതാണ് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നത്.

 

 

Most Popular