കോഴിക്കോട്: മുസ്ലിം ലീഗിനെ ക്ഷണിക്കാനും മാത്രം കേരളത്തില്‍ ബിജെപി വളര്‍ന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്. ശോഭനയ്ക്ക് വേണമെങ്കില്‍ സിപിഎമ്മിനെ ക്ഷണിച്ചു നോക്കാം. അവരുടേതാണ് ഇപ്പോള്‍ ബിജെപിയുടെ സ്വരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ നിലപാട് തിരുത്തി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ഉള്‍ക്കൊണ്ട് വന്നാല്‍ ലീഗിനെ എന്‍ഡിഎയിലേക്ക് സ്വീകരിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ പ്രസ്താവന. പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ശോഭ സുരേന്ദ്രന് ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
RELATED ARTICLES
കെ ജി മാരാര്‍ക്കോ ഒ രാജഗോപാലിനോ കിട്ടാത്ത ഭാഗ്യം; കെ സുരേന്ദ്രന് രണ്ട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനെ കളിയാക്കി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്ത ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് കെ സുരേന്ദ്രനെയും കേന്ദ്ര നേതൃത്വത്തെയും പരോക്ഷമായി കളിയാക്കി രംഗത്ത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണു സംസ്ഥാന അധ്യക്ഷന്‍...
മലപ്പുറത്ത് ബിജെപി അല്‍ഭുതം സൃഷ്ടിക്കുമെന്ന് അബ്ദുല്ലക്കുട്ടി
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി ഇക്കുറി അല്ഭുതങ്ങള് സൃഷ്ടിക്കുമെന്ന് എപി അബ്ദുല്ലക്കുട്ടി. മണ്ഡലം ബിജെപിക്ക് ബാലികേറാമലയെല്ലന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്‍പ്പിച്ചതാണ്. കഴിഞ്ഞ ദിവസമാണ്...
ശോഭാസുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടമില്ല
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സജീവമായ ശോഭാ സുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ശോഭ പുറത്തായി. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍...