Sunday, June 20, 2021
Home News Kerala പൈതൃക സരണിയിലെ പ്രകാശഗോപുരം എസ്.വൈ.എസ്. പ്രാർത്ഥനാ സംഗമം

പൈതൃക സരണിയിലെ പ്രകാശഗോപുരം എസ്.വൈ.എസ്. പ്രാർത്ഥനാ സംഗമം

കണിയാമ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡണ്ട് സയ്യിദ് ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പൈതൃക സരണിയിലെ പ്രകാശഗോപുരമായിരുന്നുവെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമം അഭിപ്രായപ്പെട്ടു. തൊള്ളായിരത്തി ഇരുപത്തിയാറില്‍ കേരളത്തില്‍ ഉദയം ചെയ്ത നവീന വാദികളെ പ്രതിരോധിച്ച് പൈതൃക സരണിയായ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ നിലനിറുത്തുന്നതി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ രൂപീകരിച്ച് മരണം വരെ നേതൃത്വം നല്‍ക്കുക വഴി സമസ്തയിലൂടെ എക്കാലത്തും തങ്ങളും പ്രകാശിച്ച് കൊണ്ടിരിക്കുകയാണെന്നും സംഗമം അഭിപ്രായപ്പെട്ടു. തങ്ങളുടെ വഫാത്തിന്റെ തൊണ്ണൂറാം ആണ്ടിനോടനുബന്ധിച്ച് കണിയാമ്പറ്റ മില്ല് മുക്കില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുത്വ്ബാ ജില്ലാ സെക്രട്ടറി മുജീബ് ഫൈസി കമ്പളക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ സി കെ തങ്ങള്‍, പി സുബൈര്‍ ഹാജി കണിയാമ്പറ്റ, സിദ്ധീഖ് പിണങ്ങോട്, അബ്ദുറമാന്‍ ഫൈസി മില്ലുമുക്ക്, അറക്ക മൂസ്സ ഹാജി, നെല്ലോളി കുഞ്ഞമ്മദ്, അഷ്റഫ് മൗലവി പെരുമെയില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി സ്വാഗതവും അലി കെ വയനാട് നന്ദിയും പറഞ്ഞു.

 

Most Popular