Saturday, July 31, 2021
Home News Kerala തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും. രണ്ട ഘട്ടമായി ഇലക്ഷന്‍ നടത്താനാണ് ഉദ്ദേശം. ഏഴ് ജില്ലകളില്‍ ആദ്യഘട്ടത്തിലും ബാക്കി ഏഴുജില്ലകള്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടത്തിയേക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുളള സംവരണ സീറ്റുകള്‍ നിശ്്ചയിക്കുന്നത് ഉള്‍പ്പെടെയുളളവ അനിതമഘട്ടത്തിലാണ് .കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഡിസംബര്‍ മധ്യത്തോടെ പുതിയ ഭരണസമിതി നിലവില്‍ വരുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

Most Popular