കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. തപാല്‍ ബാലറ്റും സ്പെഷ്യല്‍ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകളില്‍ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. ആദ്യ സൂചനകള്‍ പ്രകാരം കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് 5 ഇടത്ത് ലീഡ് ചെയ്യുന്നു. മൂന്ന് സ്ഥലത്താണ് യുഡിഎഫ്. മുനിസിപ്പാലിറ്റിയില്‍ 21 സ്ഥലത്ത് എല്‍ഡിഎഫും 25 ഇടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 4 ഇടത്ത് എന്‍ഡിഎ. ഗ്രാമ പഞ്ചായത്തുകളില്‍ 41 ഇടങ്ങളില്‍ എ്ല്‍ഡിഎഫാണ് മുന്നില്‍. 41 ഇടത്താണ് യുഡിഎഫ്. 5 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 2 ഇടത്തും എന്‍ഡിഎയും യുഡിഎഫും 1 സ്ഥലത്ത് വീതവും ലീഡ് ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് 6 ഇടത്തുണ്ട്. രണ്ടിടത്ത യുഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ്.
ഫലം സര്‍ക്കാരിനും മുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. മുന്‍തൂക്കം നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. വിവാദങ്ങള്‍ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
കോര്‍പ്പറേഷന്‍ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങള്‍ രണ്ട് മണിയോടെ പൂര്‍ണ്ണമായി അറിയാനാവും.