Tuesday, June 22, 2021
Home News Kerala ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കർശ്ശന നിയന്ത്രണം

ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കർശ്ശന നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണങ്ങൾ, കണ്ണട, പുസ്തകം തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും.

മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ഹോട്ടലുകളില്‍ നിന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. പാഴ്‌സല്‍ , ടേക്ക് എവെ എന്നിവ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സാമൂഹിക അകലം പാലിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസമില്ല. എന്നാല്‍ ഇത് പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.

Most Popular