ലോക്ക് ഡൗണ്‍ ഇളവുകളോടെ ഒരാഴ്ചകൂടി നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക് ഡൗൺ ഇളവുകളോടെ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്ന് സൂചന. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശങ്ങൾക്കടിസ്ഥാനമാക്കിയായിരിയ്ക്കും പുതിയ തീരുമാനം. അതേസമയം, കാര്യമായ ഇളവുകള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.