Saturday, July 24, 2021
Home News Kerala സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല: ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല: ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ല. പകരം ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറവുള‌ളയിടത്ത് ഇളവുകള്‍ അനുവദിക്കും 8 മുതല്‍ 30 ഉള‌ളയിടത്ത് നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പാക്കും. 30ന് മുകളില്‍ ടിപിആര്‍ ഉള‌ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലെ കര്‍ശന നടപടിയാകും ഉണ്ടാകുക. 20 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള‌ളയിടങ്ങളില്‍ ലോക്ഡൗണ്‍ തുടരും. ടിപിആ‌ര്‍ കുറഞ്ഞയിടങ്ങളില്‍ മറ്റന്നാള്‍ മുതല്‍ തന്നെ ഇളവുകളുണ്ടാകും. സംസ്ഥാനവ്യാപകമായ നിയന്ത്രണങ്ങളെക്കാള്‍ പ്രാദേശികമായ നിയന്ത്രണങ്ങളാണ് ഫലംചെയ്യുകയെന്നാണ് സംസ്ഥാന സര്‍ക്കാരിനുള‌ളത്. ജില്ലകള്‍ തോറുമുള‌ള യാത്രയിലും തീരുമാനമുണ്ടാകും.

Most Popular