Tuesday, June 22, 2021
Home News Kerala എംഎ യൂസഫലിയുടെ കോട്ടണ്‍ മില്‍ കെട്ടിടം കൊറോണ ആശുപത്രിയാവുന്നു; സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് കെയര്‍...

എംഎ യൂസഫലിയുടെ കോട്ടണ്‍ മില്‍ കെട്ടിടം കൊറോണ ആശുപത്രിയാവുന്നു; സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്റര്‍ നാട്ടികയില്‍

തൃശൂര്‍: തൃശൂര്‍ നാട്ടികയിയിലുള്ള പഴയ കോട്ടണ്‍മില്‍ കെട്ടിടം സംസ്ഥാന സര്‍ക്കാരിന് കൊവിഡ് കെയര്‍ സെന്ററാക്കാന്‍ വിട്ടുകൊടുത്ത് പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി. ഈ കെട്ടിടം പൂര്‍ണ സജ്ജമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്ററായി മാറും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസും കെട്ടിടം സന്ദര്‍ശിച്ചു.

കൊവിഡ് പ്രതിരോധത്തിനും രോഗചികിത്സയ്ക്കുമുള്ള സംസ്ഥാനത്തെ ഏറ്റവും കേന്ദ്രമാക്കി ഈ കെട്ടിടം മാറ്റും. രോഗികള്‍ക്കുള്ള ഭക്ഷണം ഇവിടെത്തന്നെ തയ്യാറാക്കാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു. കൂടുതല്‍ സൗകര്യം ആവശ്യമെങ്കില്‍ ലഭ്യമാക്കാമെന്ന് എം എ യൂസഫലി അറിയിച്ചിട്ടുണ്ട്.

ഇനിയങ്ങോട്ട് കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ വേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. യുദ്ധകാലാടിസ്ഥാനത്തില്‍ നാട്ടിക കൊവിഡ് സെന്റര്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

MA yousuf ali covid care center in nattika

Most Popular