മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നു. വെള്ളിയാഴ്ച മാത്രം 7,862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 226 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,38,461 ആയി ഉയര്‍ന്നു. 9,803 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,32,625 ആയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. പുതിയതായി 1,337 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 90,461 ആയി.