Sunday, September 26, 2021
Home News Kerala റിയാദില്‍ നിന്നെത്തി മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

റിയാദില്‍ നിന്നെത്തി മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം: റിയാദില്‍ നിന്നെത്തി മഞ്ചേരിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ സ്വദേശിയായ മുഹമ്മദാണ്(82) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം വരാന്‍ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. അര്‍ബുദ രോഗിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

Most Popular