അന്ന ബെന്നും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസാവും. സണ്ണി വെയ്ന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ ഒരു ഗാനം പങ്കുവച്ചുകൊണ്ടാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് സണ്ണി അറിയിച്ചത്.