Thursday, December 2, 2021
HomeSpecialGM Talkies600 മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ആരാധകന്‍

600 മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ആരാധകന്‍

ഇന്ന് (സപ്തംബര്‍ 7) 70ആം ജന്മദിനം ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക് വ്യത്യസ്ഥമായ ഒരു ആദരവ് അര്‍പ്പിച്ച് ഡാവിഞ്ചി സുരേഷ്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസും ഉപയോഗിച്ച് ഇരുപതടി വലിപ്പമുളള മമ്മൂട്ടി ചിത്രം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം.

കൊടുങ്ങല്ലൂര്‍ എംടെല്‍ മൊബൈല്‍സിന്റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും ആക്സസറീസും എടുത്തത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുങ്ങിയത്. മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂറോളമെടുത്തു. മൊബൈല്‍ ഫോണില്‍ വ്യത്യസ്ഥ നിറങ്ങള്‍ കുറവായിരുന്നതിനാല്‍ പൗച്ചുകള്‍, സ്‌ക്രീന്‍ ഗാര്‍ഡ്, ഡാറ്റാ കേബിള്‍, ഇയര്‍ഫോണ്‍, ചാര്‍ജര്‍ തുടങ്ങിയ ആക്‌സസറീസ് ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

ക്യാമറാമാന്‍ സിംബാദും ഫെബിയും റിയാസും എംടെല്‍ മോബൈല്‍സിലെ സ്റ്റാഫുകളായ അംഷിത്, ഫൈസല്‍, സാദിക്ക്, റമീസ്, തൊയിബ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. മമ്മൂട്ടി ആരാധകനായ എംടെല്‍ അനസിന്റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ഒരുക്കിയത്.

 

Most Popular